നൈജീരിയയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളില്‍ ഒരാളെ വിട്ടയച്ചു

Posted on: January 21, 2020 11:06 am | Last updated: January 21, 2020 at 11:06 am

അബുജ | നൈജീരിയയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നാല് പുരോഹിത വിദ്യാര്‍ഥികളില്‍ ഒരാളെ വിട്ടയച്ചു. കഡുന-അബുജ ദേശീയ പാതയില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ കഡുനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോചിതനായ വ്യക്തിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോയ മറ്റ് മൂന്നു പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല.

പിയുസ് കന്‍വായ് (19), പീറ്റര്‍ ഉമന്‍കോര്‍ (23), സ്റ്റീഫന്‍ അമോസ് (23), മിഷേല്‍ നാദി (18) എന്നിവരെയാണ് ജനുവരി എട്ടിന് രാത്രി തട്ടിക്കൊണ്ടുപോയത്. ഇവര്‍ കത്തോലിക് സെമിനാരി കാമ്പസിലേക്കു പോകുന്നതിനിടെയാണ് സംഭവം.