ഹജ്ജ് ട്രെയിനർ: അപേക്ഷ ക്ഷണിച്ചു

Posted on: January 21, 2020 5:14 am | Last updated: January 21, 2020 at 10:17 am


കൊണ്ടോട്ടി | കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുന്നതിന് ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommttiee.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ മാസം 30നകം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. 58 വയസ്സിന് മുകളിൽ പ്രായമുള്ളവർ അപേക്ഷ നൽകാൻ യോഗ്യരല്ല.

അപേക്ഷകർ മുമ്പ് ഹജ്ജ് ചെയ്തവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹജ്ജ് കമ്മിറ്റി പ്രത്യേക പരിശീലനം നൽകുന്നതാണ്.