Connect with us

Kerala

സുഭാഷ് വാസുവിനെ ബി ഡി ജെ എസില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

ആലപ്പുഴ | ബി ഡി ജെ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന കൗണ്‍സില്‍ നടപടി എടുത്തതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുഭാഷ് വാസു വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി തുഷാര്‍ ആരോപിച്ചു. തന്റെ കള്ളയൊപ്പ് വച്ച് അഞ്ചു കോടി രൂപ ബേങ്കില്‍ നിന്ന് വായ്പയെടുത്തു.

അപകട മരണങ്ങളില്‍ വരെ വെള്ളാപ്പള്ളി കുടുംബത്തിന്റെ പേര് സുഭാഷ് വാസു വലിച്ചിഴക്കുകയാണ്. സുഭാഷ് വാസുവിനെ പാര്‍ട്ടിയിലേക്കു കൊണ്ടുവന്നത് വലിയ അബദ്ധമായി. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും തുഷാര്‍ വ്യക്തമാക്കി.

Latest