പൗരത്വ പ്രതിഷേധം: സി പി എം കേരള ഘടകത്തെ പ്രശംസിച്ച് കേന്ദ്ര കമ്മിറ്റി

Posted on: January 18, 2020 6:37 pm | Last updated: January 19, 2020 at 11:05 am

തിരുവനന്തപുരം | മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരനെ വേര്‍തിരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സി പി എം കേരള ഘടകത്തിനും സര്‍ക്കാറിനും പ്രശംസ. തിരുവനന്തപുപത്ത് നടക്കുന്ന സി പി എം കേന്ദ്രകമ്മിറ്റിയാണ് പാര്‍ട്ടി സംസ്ഥാന ഘടകത്തെ പ്രശംസിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ പ്രതിഷേധം ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് നേട്ടമായെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. മറ്റ് സംസ്ഥാനങ്ങള്‍ കേരള മോഡല്‍ ഏറ്റെടുത്തെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരായ നടന്ന പ്രതിഷേധങ്ങളില്‍ കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ സി പി എം മുന്നിലെത്തിയെന്നാണ് വിലയിരുത്തല്‍.

കേരളത്തെ പല രീതിയിലും കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണ്. സാമ്പത്തികമായി സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. ഇന്ന് ആരംഭിച്ച കേന്ദ്ര കമ്മിറ്റി നാളെയും മറ്റന്നാളും തുടരും.