വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Posted on: January 18, 2020 5:01 pm | Last updated: January 19, 2020 at 9:34 am

മലപ്പുറം |  വാളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. 17, 15, 13, 10 വയസുള്ള പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരകളെ തിരിച്ചറിഞ്ഞേക്കുമെന്നതിനാല്‍ 47 വയസുള്ള പ്രതിയുടെ പേര് വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന പീഡനം പെണ്‍കുട്ടികള്‍ തുറുന്നു പറഞ്ഞത്. കടുത്ത മദ്യമാനിയായ പിതാവ് എന്നും വീട്ടിലെത്തിയ പീഡിപ്പിക്കാറുണ്ടെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. ആദ്യം മുതിര്‍ന്ന കുട്ടികള്‍ക്ക് മാത്രമായിരുന്നു പീഡനമെങ്കില്‍ ഇപ്പള്‍ 10ഉം 13ഉം വയസുള്ള കുട്ടികളേയും പീഡിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ സംഭവം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെണ്‍കുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറിവോടെയാണോ പീഡനം നടന്നതെന്നാണ് പോലീസ് പരിശോധിക്കുന്നത്.