വരിക്കാരുടെ എണ്ണത്തിൽ ജിയോ നമ്പർ വൺ

Posted on: January 18, 2020 1:13 pm | Last updated: January 18, 2020 at 1:13 pm


ന്യൂഡൽഹി | വരിക്കാരുടെ എണ്ണത്തിലും വിപണി വിഹിതവും അനുസരിച്ച് ഇന്ത്യയിലെ ഒന്നാം നമ്പർ ടെലികോം സേവന ദാദാവായി റിലയൻസ് ജിയോ ഇൻഫോ കോം ലിമിറ്റഡ് മാറി. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി നവംബറിൽ 56 ലക്ഷം മൊബൈൽ വരിക്കാരെയാണ് അധികമായി ചേർത്തത്. മൊത്തം ഉപയോക്താക്കളുടെ എണ്ണം 36.99 കോടിയായി ഉയർന്നു. വോഡഫോൺ- ഐഡിയ ലിമിറ്റഡിനെ പിന്നിലാക്കിയാണ് നേട്ടം.

115 കോടി ഉപയോക്താക്കളുള്ള ഇന്ത്യൻ മൊബൈൽ സേവന വിപണിയിൽ 32.04 ശതമാനം ഓഹരി ജിയോക്കുണ്ട്. ഒക്ടോബർ അവസാനം ഇത് 30.79 ശതമാനമായിരുന്നു. എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ജിയോയുടെ ഉപയോക്തൃ അടിത്തറയിൽ പൂർണമായും 4ജി സബ് സ്‌ക്രൈബർമാരാണ് ഉൾപ്പെടുന്നത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആണ് വിവരങ്ങൾ പുറത്തുവിട്ടത്.