അലനും താഹയും സി പി എമ്മിനെ മറയാക്കി പ്രവര്‍ത്തിച്ചു: പി ജയരാജന്‍

Posted on: January 17, 2020 1:30 pm | Last updated: January 17, 2020 at 8:20 pm

കോഴിക്കോട് | പന്തീരങ്കാവ് യു എ പി എ കേസിലെ പ്രതികളായ അലനും താഹയും എസ് എഫ് ഐയെയും സിപിഎമ്മിനേയും മറയാക്കി മാവോയിസം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍.
എസ് എഫ് ഐയിലും സിപിഎമ്മിലും എത്തുന്നതിന് മുമ്പു തന്നെ അലനും താഹയും മാവോയിസ്റ്റുകളായിരുന്നു. ഇക്കാര്യം പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ടെന്നുംതെളിവുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.