Connect with us

Alappuzha

കുട്ടനാട്ടില്‍ ജോണി നെല്ലൂരിനെ പൊതു സ്ഥാനാര്‍ഥി ആക്കണം: യൂത്ത്ഫ്രണ്ട് (ജേക്കബ്)

Published

|

Last Updated

ആലപ്പുഴ | കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് (ജേക്കബ്) ന് അവകാശപ്പെട്ടതാണെന്ന് കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റം. സീറ്റിനെ ചൊല്ലി ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിജയ സാധ്യത മുന്‍നിര്‍ത്തി യു ഡി എഫ് പൊതു സ്ഥാനാര്‍ഥിയായി ജോണി നെല്ലൂരിനെ മത്സരിപ്പിക്കുവാന്‍ യു ഡി എഫ് നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് യു ഡി എഫിനും രാഹുല്‍ ഗാന്ധിക്കും കത്ത് നല്‍കും.

2016-ല്‍ അങ്കമാലി സീറ്റ് നല്‍കാമെന്ന് യു ഡി എഫ് ഉറപ്പ് കൊടുത്തിട്ടും അവസാന നിമിഷം അദ്ദേഹ
ത്തിന് സീറ്റ് നിഷേധിക്കുകയാണ് ചെയ്തത്. അതിനുള്ള പ്രായശ്ചിത്തമായി യു ഡി എഫ് നേതൃത്വം ഇതിനെ
കാണണം. കുട്ടനാട് സീറ്റില്‍ അവകാശമുന്നയിക്കാന്‍ മറ്റാരേക്കാളും തങ്ങള്‍ക്കാണ് യോഗ്യത. 2001-ല്‍ തങ്ങള്‍ക്ക്
അനുവദിച്ച കുട്ടനാട് സീറ്റില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനായിരുന്ന പ്രൊഫ. ഉമ്മന്‍ മാത്യുവാണ് മത്സരിച്ചത്.

2006-ല്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഡി ഐ സിയില്‍ ലയിച്ചപ്പോള്‍ സീറ്റ് കെ കരുണാകരന്റെ ആഗ്രഹ
പ്രകാരം തോമസ് ചാണ്ടിക്ക് കൊടുക്കുകയായിരുന്നു. പിന്നീട് തങ്ങള്‍ ഡി ഐ സി വിട്ട് യു ഡി എഫില്‍ വന്നപ്പോള്‍
തോമസ് ചാണ്ടി എന്‍ സി പിയിലൂടെ എല്‍ ഡി എഫില്‍ എത്തി സീറ്റ് നിലനിര്‍ത്തി. പിന്നീട് 2011ല്‍ സീറ്റ് മാണി – ജോസഫ് ലയനത്തിന്റെ പേരില്‍ മാണി ഗ്രൂപ്പിന് നല്‍കുകയായിരുന്നു. 2016ലും സീറ്റ് കേരളാ കോണ്‍ഗ്രസ് (എം)ന് നല്‍കി. മാണി ഗ്രൂപ്പ് ഇപ്പോള്‍ മൂന്ന് വിഭാഗമാവുകയും കുട്ടനാട് സീറ്റ് സംബന്ധിച്ച് തര്‍ക്കമുയരുകയും ചെയ്തതിനാല്‍ യു ഡി എഫ് നേതൃത്വം ഇടപെട്ട് സീറ്റ് തങ്ങള്‍ക്ക് തിരികെ നല്‍കണം. യു ഡി എഫ് പരാജയപ്പെട്ട സീറ്റ് ആയതിനാല്‍ തങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ തെറ്റില്ല.

പിറവവും മുവ്വാറ്റുപുഴയും കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഏറ്റവും അധികം തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉള്ളതും കുട്ടനാട്ടിലാണ്. കുട്ടനാട്ടില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും ശക്തമാണ്. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത്ഫ്രണ്ട് നേതാക്കളായ തങ്കച്ചന്‍ വാഴച്ചിറ, ജോമോന്‍ കുന്നുംപുറം, പ്രിന്‍സ് വെള്ളിക്കല്‍ എന്നിവരും പങ്കെടുത്തു.

Latest