Connect with us

Alappuzha

ഒമ്‌നി വാന്‍ വിറ്റതിനെച്ചൊല്ലി തര്‍ക്കം; സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Published

|

Last Updated

പൂച്ചാക്കല്‍ | പള്ളിപ്പുറത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കരുനാട്ടില്‍ മണിയന്‍ നായരുടെ മകന്‍ മഹേഷ് (30) ആണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. കാപ്പ കേസില്‍ പ്രതിയായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.

മഹേഷും സഹോദരന്‍ ഗിരീഷും ഒരേ കോമ്പൗണ്ടില്‍ തന്നെയുള്ള രണ്ട് വീടുകളില്‍ ആണ് താമസിച്ചിരുന്നത്. മഹേഷ് ഉപയോഗിച്ചിരുന്ന ഒമ്‌നി വാന്‍ ഗിരീഷ് വിറ്റതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ഗിരീഷിന്റെ വീട്ടിലെത്തിയ മഹേഷ്, ഗിരീഷിനു നേരെ കുരുമുളക് സ്‌പ്രേ ചെയ്തതായും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും സമീപവാസികള്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ ഗിരീഷ് മഹേഷിന്റെ വയറില്‍ കത്തി കൊണ്ടു കുത്തുകയായിരുന്നു.
ഗിരീഷും പിതാവും ചേര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മഹേഷ് മരിച്ചത്. ആശുപത്രിയില്‍ വച്ച് ഗിരീഷിനെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു.

Latest