Kerala
പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാര്‍ ഹരജി നല്‍കിയതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതു തന്നെയാണ് ചെയ്യേണ്ടതെന്നും അല്ലാതെ നിയമസഭയില്‍ പ്രമേയം പാസാക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ ആര്‍ക്കും സമീപിക്കാവുന്നതാണ്. നിയമത്തോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി പോകുക തന്നെയാണ് വേണ്ടത്. നിയമപരം അല്ലാത്തതുകൊണ്ടാണ് നിയമസഭ പ്രമേയം പാസാക്കിയതിനെ എതിര്‍ത്തത്. ഗവര്‍ണര്‍ വ്യക്തമാക്കി.
പാര്‍ലിമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ സംസ്ഥാന നിയമസഭക്ക് അധികാരമില്ലെന്നും തങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
---- facebook comment plugin here -----