ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി

Posted on: January 14, 2020 9:12 pm | Last updated: January 15, 2020 at 10:09 am

മുംബൈ | ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 255ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 37.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (128), ആരോണ്‍ ഫിഞ്ച് (110) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് വന്‍ വിജയം നേടിക്കൊടുത്തത്.

വാര്‍ണറാണ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 112 പന്തില്‍ മൂന്ന് സിക്‌സും 17 ഫോറും അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഫിഞ്ചിന്റെ ഇന്നിങ്‌സില്‍ രണ്ട് സിക്‌സും 13 ഫോറുമുണ്ടായിരുന്നു. മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ പേസര്‍മാരുടേത്. ജസ്പ്രീത് ബൂമ്ര ഏഴോവറില്‍ 50 റണ്‍സ് വഴങ്ങി. മുഹമ്മദ് ഷമി 7.4 ഓവറില്‍ 58ഉം ഷാര്‍ദുല്‍ ഠാകൂര്‍ അഞ്ച് ഓവറില്‍ 43 റണ്‍സും വഴങ്ങി.