Connect with us

Gulf

വര്‍ണാഭമായ കലാസദ്യയോടെ 'കേളി ദിനം 2020' ആഘോഷിച്ചു

Published

|

Last Updated

റിയാദ് | വര്‍ണാഭമായ കലാസദ്യ ഒരുക്കി കേളി കലാസാംസ്‌കാരിക വേദി പത്തൊന്‍പതാം വാര്‍ഷികം ആഘോഷിച്ചു. ബഗ്ലഫിലെ മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിനാണ് പരിപാടികള്‍ ആരംഭിച്ചത്. ഇ കെ രാജീവന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തെയ്യം കലാരൂപം പ്രവാസികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന വേറിട്ട കാഴ്ചയായി.

കുടുംബ വേദിയുടെ ബാനറില്‍ സീബാ കൂവോടിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്ത ശില്‍പ്പം, വിവിധ ഏരിയകളിലേയും കുടുംബവേദിയിലേയും അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച ഒപ്പന, കഥക് നൃത്തം, ആനുകാലിക ഇന്ത്യയുടെ നേര്‍ചിത്രങ്ങള്‍ വരച്ചു കാട്ടിയ നാടകങ്ങള്‍, കവിതകളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍, കഥാപ്രസംഗം, കവിതകള്‍, നാടന്‍ പാട്ടുകള്‍, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മാപ്പിളപ്പാട്ടുകള്‍, സിനിമാപ്പാട്ടുകള്‍, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവയും വാര്‍ഷികാഘോഷത്തിന് മിഴിവേകി.

റിയാദ് കേളി കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങള്‍, പിണറായി സര്‍ക്കാരിന്റെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങളേയും അടിസ്ഥാനമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം, എറണാകുളം മഹാരാജാസ് കോളജില്‍ വെച്ച് വര്‍ഗീയ വാദികളാല്‍ കൊലചെയ്യപ്പെട്ട അഭിമന്യുവിനെ കുറിച്ച് സൈമണ്‍ ബ്രിട്ടോ അവസാനമായി എഴുതിയ അഭിമന്യുവിന്റെ ജീവിതക്കുറിപ്പുകള്‍ എന്ന പുസ്തകത്തിന്റെ പ്രദര്‍ശനം തുടങ്ങിയവയും അരങ്ങേറി. “കേളിദിനം 2020” ന്റെ മുഖ്യ പ്രയോജകരായ റിയാസ് (ഫ്യൂച്ചര്‍ എജുക്കേഷന്‍), ഹോസ്സാം (മൊഹന്നത് ബുക്‌സ്), ഓഡിറ്റോറിയം അനുവദിച്ച ശ്രീമതി എ ഷാഹിദ (മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), കേളി കലണ്ടര്‍ 2020 സ്‌പോണ്‍സര്‍ പ്രസാദ് (അല്‍ മത്തേഷ് ), സിദ്ദീഖ് (കൊബ്ലാന്‍) എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം സ്വരാജ് എം എല്‍ എ നിര്‍വഹിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ കെ പി സജിത്ത്, ജോഷി പെരിഞ്ഞനം, ടി ആര്‍ സുബ്രഹ്മണ്യന്‍, മുരളി കണിയാരത്ത്, പ്രിയ വിനോദ്, ഷജില സലാം, സന്ധ്യ പുഷ്പരാജ്, സജിന സിജിന്‍, സിജിന്‍ കൂവള്ളൂര്‍, ബിജു തായമ്പത്ത്, അമൃത സുരേഷ്, നൗഫല്‍ പൂവക്കുറിശ്ശി, ഷിഹാബുദ്ദിന്‍, വിനയന്‍, ഹുസൈന്‍ മണക്കാട്, അനിരുദ്ധന്‍, സുരേഷ് കൂവോട്, ഉല്ലാസ്, ഭാഗ്യനാഥന്‍, സെന്‍ ആന്റണി പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Latest