Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍വി ഭാസ്‌കരന്‍. 2019ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ അല്ലാത്തതുകൊണ്ടാണ് ഉപയോഗിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

2015ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പുതുക്കും. 2020 ജനുവരിയില്‍ പുതുക്കല്‍ തുടങ്ങി ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക പരിഹരിക്കുമെന്നും ജില്ലാതലത്തില്‍ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്നും വി ഭാസ്‌കരന്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വേണമെന്ന് എല്‍ ഡി എഫും യു ഡി എഫും ആവശ്യപ്പെട്ടിരുന്നു

Latest