പൗരത്വ നിയമ ഭേദഗതി: ഇന്ന് തലശ്ശേരിയിൽ ബഹുജന റാലി

Posted on: January 13, 2020 10:25 am | Last updated: January 13, 2020 at 4:19 pm


തലശ്ശേരി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണസമിതി സംഘടിപ്പിക്കുന്ന ബഹുജനറാലി ഇന്ന് തലശേരിയിൽ നടക്കും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ‌‌്ലിയാർ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുക്കം ഉമർ ഫൈസി, ഹുസൈൻ മടവൂർ, സ്വാമി സന്ദീപാനന്ദഗിരി, ശംസുദ്ദീൻ ഫാറൂഖി, സി പി സലീം, ഫാദർ ജെറൊം ചിങ്ങന്തറ, എം മുകുന്ദൻ, ഫാദർ ദേവസ്യ ഈരത്തറ എന്നിവർ പങ്കെടുക്കും.