Connect with us

International

ഫിലിപ്പൈന്‍സില്‍ താല്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

Published

|

Last Updated

മനില | ഫിലിപ്പൈന്‍സില്‍ മനിലക്കു സമീപത്തെ ലുസോണ്‍ ദ്വീപിലുള്ള താല്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമുണ്ടായി. അഗ്‌നിപര്‍വതത്തിന്റെ 17 കിലോമീറ്റര്‍ ചുറ്റളവിലുള്ള അഞ്ചുലക്ഷത്തോളം പേരോട് ഉടന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അഗ്‌നിപര്‍വതത്തില്‍ നിന്ന് പ്രവഹിച്ച ചാരം 14 കിലോമീറ്ററോളം ദൂരെ വരെയെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ഇതിനകം 240 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി.

Latest