Connect with us

Kerala

സ്‌ഫോടനത്തില്‍ നാശനഷ്ടമില്ലെന്ന് കലക്ടര്‍; മികച്ച ഏകോപനമെന്ന് കമ്മീഷണര്‍

Published

|

Last Updated

കൊച്ചി | മരടിലെ ജെയിന്‍ കോറല്‍ കോവ് ഫഌറ്റ് കെട്ടിടം പൊളിച്ചുമാറ്റല്‍ പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ്. ഫ്‌ലാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ പതിച്ചിട്ടില്ലെന്നും സമീപത്തെ വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. മികച്ച ഏകോപനത്തോടെ പൊളിക്കല്‍ നടന്നെന്ന് കമ്മീഷണര്‍ വിജയ് സാക്കറെയും പ്രതികരിച്ചു.

മരടിലെ പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശിച്ചതിലെ ഏറ്റവും വലിയ ഫ്‌ലാറ്റ് സമുച്ചയമാണ് ജെയിന്‍ കോറല്‍ കോവ് ഫഌറ്റ്. തൊട്ടടുത്ത് കായലായതിനാല്‍ കായലിലേക്ക് അവശിഷ്ടങ്ങള്‍ പരമാവധി കുറച്ച് വീഴുന്ന വിധത്തിലാണ് സ്‌ഫോടനം ക്രമീകരിച്ചിരുന്നത്. തുറസായ സ്ഥലത്തേക്ക് റെയിന്‍ ഫാള്‍ മാതൃകയില്‍ ചെരിഞ്ഞ് അമരുന്ന രീതിയിലായിരുന്നു സ്‌ഫോടനം.
വന്‍ പൊടിപടലമാണ് ഫഌറ്റ് തകര്‍ന്ന് വീണതോടെ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. ഇത് നിയന്ത്രിക്കാന്‍ ഫയര്‍ ഫോഴ്‌സ് സംഘം അടക്കം നേരത്തെ തന്നെ തയ്യാറെടുത്ത് നിലയുറപ്പിച്ചിരുന്നു