Connect with us

Organisation

സഊദി ഈസ്റ്റ് നാഷണൽ സാഹിത്യോത്സവ്: ബ്രോഷർ പ്രകാശനം ചെയ്തു

Published

|

Last Updated

ദമാം | രിസാല സ്റ്റഡി സർക്കിൾ സഊദി  ഈസ്റ്റ്  നാഷണൽ സാഹിത്യോത്സവിന്റെ  ബ്രോഷർ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദമാമിൽ നിർവഹിച്ചു.

പ്രവാസികളെ കലാ സാഹിത്യ മേഖലയിലേക്ക് ഉയർത്തി കൊണ്ട് വരാനുള്ള ഒരു മഹത് സംരംഭമായി ആർ എസ് സി സാഹിത്യോത്സവുകൾ ഉയർന്നു വരുന്നതിലെ  സന്തോഷം അദ്ദേഹം പങ്ക് വെച്ചു.   ചടങ്ങിൽ ഒ ഐ സി സി ദമ്മാം റീജണൽ പ്രസിഡന്റ് ബിജു കല്ലുമല, ആർ എസ് സി നാഷണൽ ചെയർമാൻ ഷഫീഖ് ജൗഹരി, റഹൂഫ് പാലേരി, ഫൈസൽ വേങ്ങാട് എന്നിവർ സംബന്ധിച്ചു.

സാഹിത്യോത്സവിന്റെ ഭാഗമായി കലാരവം, കലാവലയം, കലാലയം കഥാ പുരസ്കാരം, കലാലയം കവിതാ പുരസ്കാരം, സാഹിത്യ സെമിനാർ, തുടങ്ങി വൈവിധ്യമാർന്ന  പരിപാടികൾ യൂനിറ്റ് തലം മുതൽ നടന്നു വരികയാണ്.

2020 ഫെബ്രുവരി 14 ,15  തിയ്യതികളിൽ സൗദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോത്സവ്‌ അൽ ഖോബാറിൽ വെച്ചാണ് നടക്കുന്നത്.

---- facebook comment plugin here -----

Latest