Connect with us

National

ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ പാക് അധീന കശ്മീരില്‍ സൈനിക നടപടി: കരസേന മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി |  സര്‍ക്കാറിന്റെ ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കശ്മീരില്‍ സൈനിക നടപടിക്ക് സൈന്യം സജ്ജമാണമെന്ന് കരസേന മേധാവി എം എ നരവാനെ. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് പാര്‍ലിമെന്റ് ആഗ്രഹിച്ചാല്‍ ആ പ്രദേശം നമുക്കൊപ്പമുണ്ടാകും. സൈന്യം തയ്യാറായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക നീക്കങ്ങള്‍ വിപുലമാക്കുന്ന സാഹചര്യത്തില്‍ ഇവിടത്തെ ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറാണ്. ഭാവി യുദ്ധങ്ങള്‍ക്കായി സൈന്യത്തെ സജ്ജമാക്കാനുള്ള പരിശീലനങ്ങള്‍ക്കാണ് സേന കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഭരണഘടനയോടുള്ള കൂറാണ് സൈന്യത്തെ എല്ലാകാലത്തും നയിക്കുന്നത്. ഭരണഘടനയില്‍ പറയുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് സൈന്യത്തെ മുന്നോട്ട് നയിക്കുന്നത്. പുതിയ സംയുക്ത സൈനിക മേധാവി (സിഡിഎസ്) രൂപവത്കരണം ഇന്ത്യയുടെ വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest