Connect with us

National

സര്‍ക്കാര്‍ തടങ്കലിലാകുന്ന ഒരു കാലം വരും; പോരാട്ടം തുടരുക: അരുന്ധതി റോയ്

Published

|

Last Updated

ന്യൂഡല്‍ഹി |  നമ്മള്‍ എല്ലാവരും ഒന്നിച്ച് നിന്നാല്‍ നമ്മെ ഒരുമിച്ച് തടങ്കലിലിടാവുന്ന ഒരു കേന്ദ്രം സ്ഥാപിക്കാന്‍ അവര്‍ക്കാവില്ലെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഒരു പക്ഷേ ഈ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലാകുന്ന ഒരു ദിവസം വന്നേക്കും. അന്ന് നാം സ്വതന്ത്രരാകുമെന്നും അരുന്ധതി റോയ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ ആര്‍ സിക്കുമെതിരെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ച് ജാമിഅ മില്ലിയ  സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അരുന്ധതി.

നമ്മള്‍ എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ നമ്മെ ഒരുമിച്ച് തടങ്കലില്‍ ഇടാന്‍ കഴിയുന്ന ഒരു തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ അവരെ കൊണ്ട് സാധിക്കില്ല. പോരാട്ടത്തില്‍ ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത്. തടങ്കല്‍ പാളയങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് കള്ളമാണ്. രാജ്യത്തെവിടെയും തടങ്കല്‍പാളയങ്ങളില്ലെന്നും സര്‍ക്കാര്‍ എന്‍ ആര്‍ സിയെക്കുറിച്ചു പറഞ്ഞില്ലെന്നുമാണു പ്രധാനമന്ത്രി അവകാശപ്പെട്ടത്. പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നിട്ടും പ്രധാനമന്ത്രി നുണ പറയുകയാണ്.

മോദിയെ ചോദ്യം ചെയ്യാത്ത മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. രാജ്യത്ത് എന്‍ ആര്‍ സിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു പദ്ധതികളുടെയും വ്യവസ്ഥകള്‍ എന്‍ പി ആറില്‍ക്കൂടി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അരുന്ധതി റോയ് പറഞ്ഞു.

 

Latest