Gulf
ജിദ്ദയില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു
ജിദ്ദ | സഊദിയിലെ ജിദ്ദയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ജിദ്ദ കോര്‍ണിഷിലെ 38 നിലകളുള്ള നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന റെസിഡന്‍ഷ്യല്‍ ടവറിന്റെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സിന്റെ 20 യൂനിറ്റുകളും പോലീസും ഹെലികോപ്റ്ററുകളും ചേര്‍ന്ന് ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമായതായും മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഒത്മാന്‍ അല്‍ ഖര്‍ണി പറഞ്ഞു.







