Connect with us

Ongoing News

ധോണി ഏകദിന ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കും: രവി ശാസ്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | മഹേന്ദ്ര സിംഗ് ധോണി ഏകദിന ടീമില്‍ നിന്ന് ഉടന്‍ വിരമിച്ചേക്കുമെന്ന് വ്യക്തമാക്കി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുക്കും. ട്വന്റി -ട്വന്റിയില്‍ ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വരുന്ന ഐ പി എല്ലില്‍ കളിക്കുന്ന ധോണി മികച്ച പ്രകടനം നടത്തിയാല്‍ വരുന്ന ട്വന്റി- ട്വന്റി ലോകപ്പില്‍ കളിച്ചേക്കുമെന്നും രവിശാസ്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവിശാസ്ത്രി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏകദിന കരിയറിന്റെ പടിയിറക്കം സംബന്ധിച്ച സൂചന ല്‍കിയത്.

ഈ പ്രായത്തില്‍ ഇനി ധോനിക്ക് കളിക്കാന്‍ താത്പര്യമുണ്ടാവുക ടി-ട്വന്റി മത്സരങ്ങളായിരിക്കും. ഐ പി എല്‍ പോരിന് ധോനി തയ്യാറെടുക്കകയാണ്. ആദ്ദേഹത്തിന്റെ ശരീരം കളിയോട് എങ്ങനെ പ്രതികരിക്കുമെന്ന് കളിക്കളത്തില്‍ നമുക്ക് കാണാം. ടീമില്‍ ഒരു കാരണവശാലും കടിച്ചുതൂങ്ങി നില്‍ക്കുന്ന ആളല്ല ധോണി. ധോണിയുമായി താന്‍ സംസാരിച്ചതായും രവിശാസ്ത്രി പറഞ്ഞു.

ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റിലേക്ക് താരങ്ങളെ പരിഗണിക്കുമ്പോള്‍ അവരുടെ പ്രകടന മികവും പരിചയ സമ്പത്തും മാത്രമായിരിക്കും ഘടകം.മധ്യനിരയില്‍ ധോണി, പന്ത്, സഞ്ജു സാംസണ്‍ എന്നീ താരങ്ങളുടെ പ്രകടന മികവും പരിചയ സമ്പത്തുമാണ് ആര് ടീമിലെത്തുമെന്ന് തീരുമാനിക്കുക. നാല് ദിവസത്തെ ടെസ്റ്റ് മത്സരം നടത്താനുള്ള ഐ സി സിയുടെ തീരുമാനം മണ്ടത്തരമാണെന്നും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു.