Connect with us

National

പൗരത്വ നിയമം: മധ്യപ്രദേശ് ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച സെക്രട്ടറി രാജിവെച്ചു

Published

|

Last Updated

ഭോപ്പാല്‍ |  പൗരത്വ നിയമവും എന്‍ ആര്‍ സിയും നടപ്പിലാക്കുന്നതിനെ ചൊല്ലി ബി ജെ പിക്കുള്ളിലെ എതിര്‍പ്പും ശക്തമാകുന്നു. അസമിലേയും ബംഗാളിലേയും ചില ബി ജെ പി നേതാക്കള്‍ പാര്‍ട്ടിവിട്ടതിന് പിന്നാലെ മധ്യപ്രദേശിലെ ന്യൂനപക്ഷ മോര്‍ച്ച സെക്രട്ടറി അക്രം ഖാനും പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു. പൗരത്വ നിയമത്തിലും എന്‍ ആര്‍ സിയിലും പ്രതിഷേധിച്ച് താന്‍ രാജിവെക്കുന്നതായി അക്രം ഖാന്‍ ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് സന്‍വാര്‍ പട്ടേലിന് നല്‍കിയ കത്തില്‍ പറയുന്നു.

25 വര്‍ഷം ഞാന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി പൗരത്വ ഭേദഗതി നിയമവും എന്‍ ആര്‍ സിയും നടപ്പിലാക്കാന്‍ തീരുമാനമെടുത്തതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ എന്റെ ചില സഹപ്രവര്‍ത്തകര്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ നടത്തുന്ന മോശമായ പരാമര്‍ശങ്ങള്‍ സഹിക്കാനാവാത്തതും വികാരം വ്രണപ്പെടുത്തുന്നതുമാണെന്നും അക്രം ഖാന്‍ പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ നടത്തിയ മോശം പരാമര്‍ശങ്ങളെ കുറിച്ച് ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നുവെന്ന് അക്രം ഖാന്‍ പറഞ്ഞു. എന്നാല്‍ അക്രം ഖാന്റെ ആരോപണത്തെ ബി ജെ പി സംസ്ഥാന നേതൃത്വം നിഷേധിച്ചു.

Latest