Connect with us

National

രാഷ്ട്രപതി ഭവനിലേക്ക് ജെ എന്‍ യു വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

ന്യൂഡല്‍ഹി |  വൈസ് ചാന്‍സിലറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെ എന്‍ യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് ജെ എന്‍ യു വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിയടിയേറ്റ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. പ്രതിഷേധം രൂക്ഷമായതോടെ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. വിദ്യാര്‍ഥികളും അധ്യാപക യൂണിയന്‍ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികല്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയം തയ്യാറായില്ലെന്നും ഇതിനാല്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുകയാണെന്നും യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. എ ബി വി പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തില്‍ പങ്കെടുത്തിരുന്നു.
പ്രതിഷേധ മാര്‍ച്ച് രാഷ്ട്രപതി ഭവനിലേക്ക് കുതിക്കുന്നതിനിടെ ജന്‍പഥ് റോഡില്‍ പോലീസ് തടയകയും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ഉന്തും തള്ളിലും കലാശിച്ചു. ഇതോടെ വിദ്യാര്‍ഥികള്‍ റോഡിന്റെ മറുഭാഗത്തുകൂടി രാഷ്ട്പതി ഭവനിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് പോാലീസ് ലാത്തിവീശിയത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായാണ് വിദ്യാര്‍ഥികള്‍ പറയുന്നത. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

വി സി ജഗദീഷ് കുമാറിനെ മാറ്റാതെ വിദ്യാര്‍ഥികളുടെ ആവശ്യം നാളെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതാണ് മാനവവിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടാന്‍ പ്രധാന കാരണം. ഇതോടെ വി സി രാജിവക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ നിലപാടെടുക്കുകയും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് പ്രഖ്യാപിക്കുകയുമായിരുന്നു.
മാര്‍ച്ചിന് പിന്തുണയുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കമുള്ളവര്‍ എത്തിയിരുന്നു.

Latest