Connect with us

Kerala

കാസര്‍കോട്-തിരുവനന്തപുരം യാത്ര നാലുമണിക്കൂറായി ചുരുങ്ങും; പുതിയ പദ്ധതികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണം പൂര്‍ത്തിയായാല്‍ നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവന്തപുരത്ത് എത്താനാകും. ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും നവീകരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമ (അസെന്‍ഡ്) ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ജലപാത ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഇതോടെ കോവളത്തു നിന്നും ബേക്കല്‍ വരെ ബോട്ടില്‍ സഞ്ചരിക്കാനാകും. ദേശീയ പാത വികസനവും മലയോര തീരദേശ ഹൈവേകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കും. ശബരിമല വിമാനത്താവളം ആരംഭത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ടായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങും. ഇതിലൂടെ 30000 പേര്‍ക്ക് ജോലി ലഭിക്കും. ടൂറിസം മേഖലയില്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കണമെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഇക്കാര്യങ്ങള്‍ ട്രൈബ്യൂണലുകളുമായി ചര്‍ച്ച ചെയ്യും.

തദ്ദേശ സ്ഥാപനങ്ങള്‍ തൊഴില്‍ ലഭ്യ8 മീറ്റര്‍ വീതിയുള്ള റോഡ് ഉള്ളിടങ്ങളിലും 18000 ചതുരശ്ര മീറ്റര്‍ കെട്ടിടം പണിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫാക്ടറികളില്‍ സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ സൗകര്യമുണ്ടാക്കും. യാത്രാ സൗകര്യം തൊഴിലുടമ ഒരുക്കണം. തൊഴിലാളിയെ അടിസ്ഥാനപ്പെടുത്തി മാസം പ്രതി സബ്സിഡി സര്‍ക്കാര്‍ നല്‍കും. ഏപ്രില്‍ 2020 മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനിക്ക് ഇതിനുള്ള അവസരമുണ്ടാകും. പുരുഷ തൊഴിലാളിയെക്കാള്‍ 2000 രൂപ സ്ത്രീ തൊഴിലാളിക്ക് ലഭിക്കും.

അഴിമതി ഏറ്റവും കുറഞ്ഞ, സംഘര്‍ഷമില്ലാത്ത ക്രമസമാധാന പാലനമുള്ള സംസ്ഥാനമായി കേരളം മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ ദുരന്തങ്ങള്‍ക്കു ശേഷം നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്കാണ് കേരളം ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് നിക്ഷേപം വര്‍ധിപ്പിക്കുന്ന നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest