Connect with us

National

ജെ എന്‍ യുവില്‍ അക്രമം നടക്കുമ്പോഴും വി സി പോലീസിനോടു പറഞ്ഞത് പുറത്തു കാത്തുനില്‍ക്കാന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ എന്‍ യു)യില്‍ നടന്ന അക്രമ സംഭവത്തില്‍ ജെ എന്‍ യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന് വീഴ്ച പറ്റിയെന്ന് ഡല്‍ഹി പോലീസ്. കാമ്പസിലെ ആക്രമണ വിവരം വി സി അറിയിച്ചത് വാട്‌സാപ്പിലൂടെയാണ്. പോലീസിനോട് ഗേറ്റില്‍ നിന്നാല്‍ മതിയെന്നായിരുന്നു അതില്‍ നിര്‍ദേശിച്ചിരുന്നത്. കാമ്പസിനകത്തു കയറാന്‍ രേഖാമൂലം അനുമതി നല്‍കിയത് രാത്രി ഏഴേമുക്കാലോടെ മാത്രമാണ്. സെക്യൂരിറ്റി വിഭാഗം സുരക്ഷ നിലനിര്‍ത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

അതിനിടെ, അക്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. മുഖംമൂടി സംഘത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്നും എല്ലാവരും 30 വയസ്സില്‍ താഴെയുള്ളവരാണെന്നുമാണ് വിവരം. കാമ്പസിനുള്ളിലെ ഗ്രൂപ്പിന്റെ പിന്തുണ അക്രമികള്‍ക്കു കിട്ടിയെന്നും സൂചനയുണ്ട്. എന്നാല്‍, ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

Latest