Connect with us

International

ഇറാഖിലെ യു എസ് എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം

Published

|

Last Updated

ബഗ്ദാദ് | ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ബുധനാഴ്ചയാണ് തലസ്ഥാനമായ ബഗ്ദാദില്‍ യു എസ് എംബസി സ്ഥിതി ചെയ്യുന്ന ഗ്രീന്‍സോണിനു സമീപത്തായി രണ്ടു റോക്കറ്റുകള്‍ പതിച്ചത്. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ വൈറ്റ് ഹൗസോ, പെന്റഗണോ ഇതേവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, ഇറാഖിലെ യു എസ് സൈനികതാവളങ്ങള്‍ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറന്‍ അല്‍ അസദ്, വടക്കന്‍ കുര്‍ദിസ്ഥാനിലെ ഇര്‍ബില്‍ എന്നിവിടങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 80 യു എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. ആക്രമണമുണ്ടായതായി സ്ഥിരീകരിച്ചെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. തങ്ങളുടെ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച യു എസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Latest