Connect with us

National

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കുന്നത്: നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍

Published

|

Last Updated

ബെംഗളൂരു | പൗരത്വ നിയമം ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. സിഎഎ ഭരണഘടനാവിരുദ്ധമാണെന്ന കാരണത്താല്‍ സുപ്രീംകോടതി അത് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍ഫോസിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഇത് അംഗീകരിക്കാനാകില്ല. ഒരു വ്യക്തി ജനിച്ച സ്ഥലവും ആ വ്യക്തി താമസിച്ചിരുന്ന സ്ഥലവുമാണ് പൗരത്വം തീരുമാനിക്കുന്നതിന് ശരിക്കും ആധാരമാക്കേണ്ടതെന്നും അമര്‍ത്യ സെന്‍ വ്യക്തമാക്കി.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ഭരണഘടനാ അസംബ്ലിയില്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ മതത്തെ ഇതിന് ആധാരമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീരുമാനമെടുത്തത്. എന്നിരുന്നാലും, ഇന്ത്യക്ക് പുറത്തുള്ള ഒരു രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന ഒരു ഹിന്ദു സഹതാപത്തിന് അര്‍ഹനാണെന്നും അദ്ദേഹത്തിന്റെ കേസ് കണക്കിലെടുക്കേണ്ടതുണ്ടെന്നും സെന്‍ പറഞ്ഞു.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കാന്‍ പുറത്തുനിന്ന് എത്തിയവരെ തടയാന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് സാധിച്ചില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.