Connect with us

Gulf

ഇറാന്‍-യു എസ് സംഘര്‍ഷം; ബഗ്ദാദിലേക്കുള്ള സര്‍വീസുകള്‍ ഈജിപ്ത് നിര്‍ത്തിവെക്കും

Published

|

Last Updated

ദമാം | ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലേക്കുള്ള സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ഈജിപ്ത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇറാഖില്‍ അസ്ഥിരമായ സുരക്ഷാ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഈജിപ്ത് എയര്‍ ഇറാഖിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി ജനുവരി 8 മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതു വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുക.

---- facebook comment plugin here -----

Latest