Connect with us

International

ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം

Published

|

Last Updated

ജക്കാര്‍ത്ത | ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് 13 കിലോമീറ്റര്‍ (എട്ട് മൈല്‍) ആഴമുണ്ടെന്ന് ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ജിയോ ഫിസിക്സ് ഏജന്‍സി) അറിയിച്ചു. ഭൂചലനത്തില്‍ ആളപായമുണ്ടായിട്ടില്ലെങ്കിലും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു.

സമുദ്രത്തില്‍ ടെക്‌സോണിക് പ്ലേറ്റുകള്‍ ഏറ്റവും കൂട്ടിമുട്ടുന്നത് പസഫിക് റിംഗ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഇന്തോനേഷ്യന്‍ സമുദ്രത്തിലാണ്. ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയാണ് ഏറ്റവും കൂടുതല്‍ ഭൂകമ്പവും സുനാമിയും ബാധിച്ച പ്രദേശം. 2018 സെപ്തംബറില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ന്നുണ്ടായ സുനാമിയും സുലവേസി ദ്വീപില്‍ 4,000 പേരുടെ മരണത്തിനിടയാക്കിയിരുന്നു. നിരവധി പേരെ കാണാതാവുകയും ചെയ്തു. 2004ല്‍ ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും രണ്ടുലക്ഷത്തിലധികം പേര്‍ മരിച്ചിരുന്നു.

Latest