Connect with us

National

ജെ എന്‍ യു: പ്രധാനമന്ത്രിയുടെ മൗനത്തില്‍ കടുത്ത വിമര്‍ശനവുമായി യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി |  ജെ എന്‍ യുവിലെ സംഘ്പരിവാര്‍ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിയുടെ മൗനം ചില കാര്യങ്ങള്‍ ഉറക്കെ സംസാരിക്കുകയാണ്. തന്റെ വസതിയുടെ കിലോമീറ്ററുകള്‍ക്ക് മാത്രം അപ്പുറം വിദ്യാര്‍ഥികള്‍ മര്‍ദിക്കപ്പെടുമ്പോള്‍ ശബ്ദമുയര്‍ത്താന്‍ ഒരു പ്രധാനമന്ത്രിക്ക് പറ്റുന്നില്ലെങ്കില്‍ ഒന്നുകില്‍ അയാള്‍ക്കതില്‍ പങ്കുണ്ടാകും. അല്ലെങ്കില്‍ അയാളൊരു ഭീരുവായിരിക്കുമെന്നും യെച്ചൂരി ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ ജെ എന്‍ യുവില്‍ മുഖംമൂടി ആക്രമണം ഉണ്ടായ ഉടന്‍ സംഘ്പരിവാറിനും ബി ജെ പിക്കും എതിരെ വിമര്‍ശനവുമായി യെച്ചൂരി രംഗത്തെത്തിയിരുന്നു. ജെ എന്‍ യുവില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ എ ബി വി പി ഗുണ്ടകളും ഭരണകൂടവും തമ്മിലുള്ള കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഹിന്ദുത്വ അജന്‍ഡക്കെതിരെ ജെ എന്‍ യുവിലെ ചെറുത്തുനില്‍പ്പിനെ ഭയപ്പെടുന്ന അധികാരത്തിലിരിക്കുന്നവരുടെ ആസൂത്രിതമായ ആക്രമണമാണിതെന്നുമായിരുന്നു വിമര്‍ശനം.