Connect with us

National

യു പിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എസ് പി അഞ്ച് ലക്ഷം നല്‍കും

Published

|

Last Updated

ലഖ്‌നോ |  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ച് കൊന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം എസ് പി അധ്യക്ഷനും യു പി മുന്‍ മുഖ്യമന്ത്രിയുമായി അഖിലേഷ് യാദവാണ് സഹായധനം പ്രഖ്യാപിച്ചത്. നേരത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് എസ് പി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സഹായ വാഗ്ദാനം.

പൗരത്വ വിഷയത്തിനെതിരായ പ്രതിഷേധിച്ചവര്‍ക്ക് ഉറച്ച പിന്തുണ നല്‍കി സമര രംഗത്ത് സജീവമാകാനാണ് എസ് പി നീക്കം. ഇതിന്റെ തുടക്കം എന്ന നിലയിലാണ് പ്രതിഷേധക്കാരെ ചേര്‍ത്തുപിടിച്ച് അഖിലേഷ് കരുക്കള്‍ നീക്കുന്നത്. യോഗി സര്‍ക്കാറിനെതിരായ വലിയ പ്രതിഷേധങ്ങള്‍ക്ക് എസ് പി ഒരുങ്ങുകയാണെന്നാണ് പാര്‍ട്ടി വക്താവ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

 

Latest