Connect with us

International

യുദ്ധകാഹളം മുഴക്കി ഇറാന്‍: പള്ളിക്ക് മുകളില്‍ ചുവന്ന കൊടി ഉയര്‍ത്തി

Published

|

Last Updated

ടെഹ്‌റാന്‍ |  ഖുദ്‌സ് സേന തലവന്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കക്കെതിരെ തിരിച്ചടിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു. അമേരിക്കക്ക് തിരിച്ചടി നല്‍കിാന്‍ ഇറാന്‍ പദ്ധതികള്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. മഹത്തായ ഇറാനിയന്‍ രാഷ്ട്രത്തെയും ഇറാനിയന്‍ സംസ്‌കാരത്തെയും തോല്‍പ്പിക്കാനാവില്ലെന്ന ചരിത്രം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉടന്‍ തിരിച്ചറിയുമെന്ന് ഇറാനിയല്‍ വാര്‍ത്താവിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജറോമി ട്വിറ്റില്‍ അറിയിച്ചു. ട്രംപ് ഒരു തീവ്രവാദിയാണ്. കോട്ടിട്ട തീവ്രവാദി. ഐ എസിനേയും ഹിറ്റലറിനെയും പോലെ. അവരെല്ലാം സംസ്‌കാരങ്ങളെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ അമേരിക്കക്കെതിരെ ഇറാന്‍ സൈനിക നടപടിയിലേക്ക് പോകുന്നുവെന്നതിന്റെ സൂചന നല്‍കി തീര്‍ഥാടന നഗരമായ ഖോം നഗരത്തിലെ ജംകാരനിലെ പള്ളിക്ക് മുകളില്‍ ചുവന്ന കൊടി ഉയര്‍ത്തി. രാജ്യം ഒരു സൈിനക നടപടികളിലേക്ക് കടക്കുന്നതിന്റെ സൂചന ഇത്തരത്തില്‍ കൊടി ഉയര്‍ത്തലെന്നാണ് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ എംബസികളില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണത്തിന് പദ്ധതിയിട്ടതായാണ് വിവരം.

അതിനിടെ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മൃതദേഹം ലക്ഷങ്ങള്‍ പങ്കെടുത്ത വിലാപ യാത്രക്ക് ഒടുവില്‍ ഖബറടക്കി. ഇറാനിയില്‍ നഗരമായ അഹ്വാസില്‍ നിന്ന് ടെഹ്‌റാനിലേക്ക് നടന്ന വിലാപയാത്രയില്‍ പങ്കെടുത്ത ജനലക്ഷങ്ങള്‍ അമേരിക്കക്കെതിരെ രൂക്ഷമുദ്രാവാക്യമാണ് ഉയര്‍ത്തിയത്. ട്രംപ് കേള്‍ക്കുക. ഇതാണ് ഇറാനിയില്‍ ജനതയുടെ ശബ്ദം. അമേരിക്കയുടെ മരണമാണ് ഇനിയെന്നും ജനം വിളിച്ചുപറഞ്ഞു.

ഖാസിം സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ട അഞ്ച് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളും വന്‍ ജനപങ്കാളിത്തത്തോടെ ഖബറടക്കി.