Connect with us

Kerala

ശബരിമല തീര്‍ഥാടകനെ കാട്ടാന അടിച്ച് കൊന്നു

Published

|

Last Updated

സീതത്തോട്  | അഴുത- പമ്പ റോഡില്‍ ശബരിമല തീര്‍ഥാടകനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി.കോയമ്പത്തൂര്‍ സ്വദേശി ഭദ്രസന്‍ ആണ് കൊല്ലപ്പെട്ടത്. മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. യാത്രക്കിടെ വെള്ളാരംചെറ്റ ഇടത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന ഭദ്രസനെ കാട്ടാന അടിച്ചു കൊല്ലുകയായിരുന്നു.

സംഭവ നടന്ന സ്ഥലത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ പാതയില്‍ കൂടിയുള്ള യാത്ര വനംവകുപ്പ് തടഞ്ഞു. കാട്ടാനകള്‍ നിലയുറപ്പിച്ചതിനാല്‍സംഭവം നടന്നയുടന്‍അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാന്‍ പോലീസുംവനംവകുപ്പും ഏറെ വിഷമം നേരിട്ടു.പാതയിലുള്ള തീര്‍ഥാടകരെ സുരക്ഷിത സ്ഥലത്തേയ്ക്കു മാറ്റിയിട്ടുണ്ട്. ഇവരെ കെഎസ്ആര്‍ടിസി ബസില്‍ പമ്പയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

---- facebook comment plugin here -----

Latest