Connect with us

Kerala

സംസ്ഥാനത്ത് പെട്രോള്‍ , ഡീസല്‍ വില ഇന്നും വര്‍ധിച്ചു

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം ഡീസലിന് 72.24 രൂപയുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. അതേ സമയം ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 68.60 ഡോളര്‍ ആണ് ഇന്നത്തെ നിരക്ക്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷമാണ് ഇന്ധനവില വര്‍ധനക്ക് പിന്നിലെന്നാണ് കരുതുന്നത്. ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള രാജ്യമാണ് ഇറാന്‍. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും കൂടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest