Connect with us

Kerala

ഗോകുലം ഇന്ന് ഐസ്വാളിനെതിരെ; മലബാരിയൻസിന് ജയിച്ചേ തീരൂ

Published

|

Last Updated

കോഴിക്കോട് | ചെറിയ ഇടവേളക്ക് ശേഷം ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ് സി ഇന്ന് ഐസ്വാൾ എഫ് സിക്കെതിരെ ഇറങ്ങുന്നു. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുന്നത്.

ഐ ലീഗ് ഫുട്‌ബോളിലെ അവസാന എവേ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനോട് പൊരുതിതോറ്റ ആതിഥേയർക്ക് ടൂർണമെന്റിലേക്ക് തിരിച്ചുവരാൻ ഇന്ന് ജയം അനിവാര്യമാണ്. കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.15നാണ് മത്സരം. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമുള്ള ഗോകുലം ടേബിളിൽ അഞ്ചാം സ്ഥാനത്താണുള്ളത്.

ക്യാപ്റ്റൻ മാർകസ് ജോസഫിന്റെയും ഹെൻട്രി കിസേക്കയുടെയും ഫോമിലാണ് ആതിഥേയരുടെ പ്രതീക്ഷ. ഐസ്വാളിനെതിരെ വിജയിക്കാനായാൽ ജയിന്റ് കില്ലേഴ്‌സിന് ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഉയരാനാകും. അഞ്ച് കളിയിൽ ഒരു ജയവും മൂന്ന് സമനിലയും ഒരുതോൽവിയുമായി ആറാമതാണ് ഐസ്വാൾ എഫ് സി.

Latest