Connect with us

National

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധം: കണ്ണന്‍ ഗോപിനാഥന്‍ യു പി പോലീസിന്റെ കസ്റ്റഡിയില്‍

Published

|

Last Updated

ലക്‌നൗ  | മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ഉത്തര്‍ പ്രദേശില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പോകുന്നതിനിടെ യുപി അതിര്‍ത്തിയില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്.

അലിഗഢ് മുസ്ലിം സര്‍വകലാശാലക്ക് സമീപം റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. എഉത്തരവ് നടപ്പിലാക്കുക മാത്രമാണു ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണന്‍ ശക്തമായ നിലപാടെടുത്തിരുന്നു. അലിഗഡ് ജില്ലയില്‍ കണ്ണന് പ്രവേശനം വിലക്കി മജിസ്‌ട്രേറ്റ് ഉത്തരവുണ്ട്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.