Connect with us

Gulf

സഊദിയിലേക്ക് മയക്കുമരുന്ന് കടത്ത് ; രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി

Published

|

Last Updated

ദമാം  |സഊദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിയിലായ രണ്ടു പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിരോധിച്ച ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയ കേസിലാണ് ജോര്‍ദാന്‍ പൗരന്മാരായ മാമൂണ്‍ അയ്മാന്‍ ഹുസൈന്‍ അല്‍ ഹിന്ദാവി, ഖാലിദ് രിദ് വാന്‍ യാക്കൂബ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വിചാരണ വേളയില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചതോടെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു. വധശിക്ഷ തബുക്കിലാണ് നടപ്പിലാക്കിയത്

Latest