Connect with us

Eranakulam

പാലാരിവട്ടം പാലം അഴിമതി: എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം തീരുമാനമെന്ന് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | പാലാരിവട്ടം പാലം അഴിമതിക്കേസ് വീണ്ടും സജീവമാകുന്നു. ഭരണഘടനക്കും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കര്‍ത്തവ്യമാണെന്നും വിഷയത്തില്‍ എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതോടെയാണിത്. വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.

കേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്‌റാഹിം കുഞ്ഞിനെതിരെ കഴിഞ്ഞ സെപ്തംബറില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. പൊതുസേവകന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമായിട്ടുള്ള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമെന്നാണ് ഈ നിയമം. ഇത് പ്രകാരമാണ് വിജിലന്‍സ് കത്ത് നല്‍കിയത്.

നേരത്തെ. ഇബ്‌റാഹിം കുഞ്ഞിനെതിരായ തെളിവുകള്‍ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിനെയും ഐ ജി. എസ് വെങ്കിടേശിനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തുകയും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ എ ജിയോട് നിയമോപദേശം തേടിയത്.

Latest