Connect with us

Gulf

സഊദിയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കുക: സല്‍മാന്‍ രാജാവ്

Published

|

Last Updated

ദമാം | സഊദിയില്‍ മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം (സ്വലാത്തുല്‍ ഇസ്തിസ്ഖാ) നടത്തണമെന്ന് തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്. മഴക്കായി രാജ്യത്തെ എല്ലാ പള്ളികളിലും നിസ്‌കാരം നടത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു.

പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പാത പിന്‍പറ്റി അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കുവാനും ആഹ്വാനം ചെയ്തതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest