Connect with us

National

ചന്ദ്രയാന്‍ 3ന് കേന്ദ്രാനുമതിയായി; ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേര്‍ക്ക് പരിശീലനം: ഐ എസ് ആര്‍ ഒ

Published

|

Last Updated

ബെംഗളുരു  |ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ മൂന്നാം ദൗത്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍. ചന്ദ്രയാന്‍ മൂന്ന് ദൗത്യം 2021ല്‍ നടത്താനാണ് ശ്രമമെനന്ും ഐ എസ് ആര്‍ ഒ ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് നാല് ബഹിരാകാശ യാത്രികരെകണ്ടെത്തിയിട്ടുണ്ട്.

വ്യോമസേനയില്‍ നിന്നുള്ള നാലു പേരെയാണ് തെരഞ്ഞെടുത്തത്. ഇവര്‍ക്ക് ജനുവരി മൂന്നാമത്തെ ആഴ്ച മുതല്‍ റഷ്യയില്‍ വിദഗ്ധ പരിശീലനം ആരംഭിക്കുമെന്നും കെ ശിവന്‍ വ്യക്തമാക്കി

സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറിന്റെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍2ന്റെ പരാജയ കാരണം. ഏഴു വര്‍ഷം പ്രവര്‍ത്തന കാലാവധിയുള്ള ചന്ദ്രയാന്‍2ലെ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാണെന്നും കെ ശിവന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ തൂത്തുകുടിക്ക് സമീപം രണ്ടാമത്തെ സ്‌പേസ് പോര്‍ട്ടിനായുള്ള ഭൂമിയുടെ സര്‍വേ ആരംഭിച്ചു. 2300 ഏക്കര്‍ സ്ഥലം സ്‌പേസ് പോര്‍ട്ടിന് ആവശ്യമുള്ളത്. ഈ വര്‍ഷം 25 ബഹിരാകാശ പദ്ധതികളാണ് ഐ എസ്ആ ര്‍ ഒ ലക്ഷ്യമിട്ടിരിക്കുന്നതെന്നും കെ ശിവന്‍ അറിയിച്ചു.

ചന്ദ്രയാന്‍3 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡിങ് പരീക്ഷിക്കാനാണ് ഐ എസ്ആ ര്‍ ഒ ഒരുങ്ങുന്നത്. ഓര്‍ബിറ്റര്‍ ഒഴിവാക്കി ലാന്‍ഡറും റോവറും മാത്രം ഉള്‍പ്പെടുത്തിയായിരിക്കും ദൗത്യം നടപ്പാക്കുക. 600 കോടി രൂപയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ആകെ ചെലവ്.

Latest