Connect with us

Kerala

സഭാ തര്‍ക്കം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തടസമാകരുത്; സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കും

Published

|

Last Updated

തിരുവനന്തപുരം | പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. സഭാ തര്‍ക്കം മൃതദേഹം അടക്കം ചെയ്യാന്‍ തടസമാകരുത്.

കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. ഓര്‍ത്തഡോക്‌സ് -യാക്കോബായ തര്‍ക്കം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നടപടി.

കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. സഭാ തര്‍ക്കം ഇതിന് ബാധകമാകില്ല. തുടങ്ങിയ കാര്യങ്ങളാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.

സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്ത് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം പല പള്ളികളിലുമുണ്ടായി.

അടിയന്തര ഇടപെടല്‍ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്താനൊരുങ്ങുന്നത്.

Latest