Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപിന്റെ ഹരജി

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദിലീപ് വിടുതല്‍ ഹരജി നല്‍കി. തന്നെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. വിചാരണക്ക് മുന്നോടിയായുള്ള വാദത്തിനു പിന്നാലെയാണ് ഹരജി നല്‍കിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹരജി നല്‍കിയിട്ടുള്ളത്.

വിചാരണയുടെ പ്രാരംഭ നടപടികള്‍ കോടതിയില്‍ നടന്നുവരികയാണ്. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയിലെ വനിതാ ജഡ്ജിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Latest