Connect with us

Gulf

യമനില്‍ മൈന്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

സന്‍ആ  | യമനില്‍ ഹൂത്തികള്‍ സ്ഥാപിച്ച മൈന്‍ പൊട്ടിത്തെറിച്ച് ഒരു കുട്ടിയടക്കം രണ്ട് പേര് കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് സിവിലിയന്മാര്‍രാണ് കൊല്ലപ്പെട്ടത് . ഇവര്‍ ആടുകളെ മേക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത് .സംഭവത്തില്‍ 14 വയസുകാരനും മരിച്ചവരില്‍ പ്പെടുന്നു . രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

കഴിഞ്ഞ ദിവസം അല്‍ദാലെ പ്രവിശ്യയിലുണ്ടായ സൈനിക പരേഡില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആറ് സൈനികരും ഫുട്‌ബേള്‍ മൈതാനത്തേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാല് കുട്ടികളും കൊല്ലപ്പെട്ടിരുന്നു .2014ല്‍ യമന്‍ തലസ്ഥാനമായ സന്‍ആ യമനിലെ വിമഹ്‌റ് വിഭാഗമായ ഹൂത്തി മലീഷികള്‍ ഏറ്റെടുത്തതോടെയാണ് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്

Latest