Connect with us

Kerala

പ്രതിഷേധം: ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി അതൃപ്തിയറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി. വൈകീട്ട് രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി അദ്ദേഹത്തെ സന്ദര്‍ശിച്ച് മടങ്ങി.

കണ്ണൂരിലെ സംഭവവികാസങ്ങളില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. തന്റെ അതൃപ്തി ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചതായാണ് സൂചന. പ്രതിഷേധക്കാര്‍ക്ക് കെകെ രാഗേഷ് എംപിയടക്കം പിന്തുണ നല്‍കിയതിലും ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest