Connect with us

Kerala

പ്ലാസ്റ്റിക് നിരോധനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം

Published

|

Last Updated

കോഴിക്കോട് | ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ കടയടച്ച് സമരം ചെയ്യും.

ബദല്‍ സംവിധാനം ഒരുക്കുന്നത് വരെ പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തത്.

അതിനിടെ, സംസ്ഥാന സമിതി യോഗത്തിനെത്തിയ വ്യാപാരികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പാലക്കാട് ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. പോലീസ് എത്തി രംഗം ശാന്തമാക്കി. രാവിലെയായിരുന്നു സംഭവം.