Connect with us

Business

എസ് ബി ഐയുടെ എ ടി എം രാത്രി ഇടപാടുകൾക്ക് ഒ ടി പി

Published

|

Last Updated

ന്യൂഡൽഹി | രാത്രികാലങ്ങളിൽ എ ടി എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ എസ്‌ ബി‌ ഐ ഒറ്റത്തവണ പാസ്്വേർഡ് (ഒ ടി പി) ഏർപ്പെടുത്തുന്നു. ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയാണ് ഒ ടി പി ഉപയോഗിച്ച് മാത്രം പണം പിൻവലിക്കാൻ സാധിക്കുക.

പണം പിൻവലിക്കുമ്പോൾ ഉപഭോക്താവിന്റെ ബേങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒ ടി പി ലഭിക്കും. എസ്‌ ബി‌ ഐയുടെ എ‌ ടി‌ എമ്മുകളിൽ‌ നിന്ന് പിൻ‌വലിക്കുന്നതിന് മാത്രമേ ഇത് ബാധകമാകൂ. അനധികൃത ഇടപാടുകൾ നിയന്ത്രിക്കുന്നതിന് വേണ്ടി 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഒ ടി പി അധിഷ്ഠിത സംവിധാനം പ്രഖ്യാപിച്ചത്.