Connect with us

International

ദശകത്തിലെ ഏറ്റവും മികച്ച പാസ്‌പോർട്ട് യു എ ഇയുടേത്

Published

|

Last Updated

അബൂദബി | പാസ്‌പോർട്ട് സൂചിക പ്രകാരം ‘ദശകത്തിലെ ഏറ്റവും മികച്ച പാസ്‌പോർട്ട്’ യു എ ഇയുടേത്. പാസ്‌പോർട്ട് സൂചികയിൽ യു‌ എ ഇയുടെ പാസ്‌പോർട്ട് പവറിൽ 161 ശതമാനം വർധനയുണ്ടായി. 179 മൊബിലിറ്റി സ്കോർ നേടിയാണ് പട്ടികയിൽ യു എ ഇ ഒന്നാമതെത്തിയത്.

പാസ്‌പോർട്ട് പവർ റാങ്കിംഗിൽ മുന്നിട്ടുനിൽക്കുന്ന ആദ്യ അറബ് രാജ്യവും യു എ ഇയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 111+ വിസ ഇളവ് നേടിയ പാസ്‌പോർട്ടിനൊപ്പം ഉടമകൾ ഏറ്റവും മൊബിലിറ്റിയും ആസ്വദിച്ചു. ഇവർക്ക് വിസയില്ലാതെ യാത്ര ചെയ്യുകയോ വിസ ഓൺ അറൈവൽ നേടുകയോ ചെയ്യാം.

Latest