Connect with us

Kerala

ദേശീയ ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം: ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളുമായി എത്തണമെന്ന് കണ്ണൂര്‍ വി സിക്ക് ഗവര്‍ണറുടെ നിര്‍ദേശം

Published

|

Last Updated

കണ്ണൂര്‍ | ദേശീയ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദി പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിപ്പിച്ചു.

ചടങ്ങിന്റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളുമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്താന്‍ വൈസ് ചാന്‍സലര്‍പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.വിവാദ പരാമര്‍ശങ്ങള്‍ നടത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചരിത്ര കോണ്‍ഗ്രസ് തികഞ്ഞ അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചതെന്നും ഗവര്‍ണര്‍പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ എണ്‍പതാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിനിധികള്‍ പ്രതിഷേധിച്ചത്.ഗവര്‍ണറുടെ ഉദ്ഘാടനപ്രസംഗത്തില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്.