Connect with us

Kerala

ഹെല്‍മറ്റ് ധരിക്കാതെ വളര്‍ത്തുനായയെ പിന്നിലിരുത്തി സഞ്ചരിച്ച ബൈക്ക് യാത്രികനെതിരെ നടപടി

Published

|

Last Updated

കോട്ടയം | ഹെല്‍മറ്റ് ധരിക്കാതെയും വളര്‍ത്തുനായയെ പിന്നിലിരുത്തിയും ബൈക്കില്‍ സഞ്ചരിച്ചയാള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോട്ടയം-കുമളി റോഡില്‍ മണര്‍കാടാണ് നായയെ പിന്നിലിരുത്തി ഉടമസ്ഥന്‍ ബൈക്കില്‍ യാത്ര ചെയ്തത്. ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.

സംഭവംകണ്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സാബു പിന്നാലെ സഞ്ചിരിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബെക്കിന്റെ ആര്‍ സി ഉടമയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ടോജോ എം തോമസ് നോട്ടീസ് അയച്ചു. കൈകാണിച്ച് പെട്ടന്ന് നിര്‍ത്തിയാല്‍ അപകടം സംഭവിക്കുമെന്നതിനാലാണ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് വെച്ച് ഇയാളെ പിടികൂടാതിരുന്നത്.

വളര്‍ത്തുമൃഗത്തെ അപകടകരമായ രീതിയില്‍ ബൈക്കില്‍ നിര്‍ത്തി പൊതുനിരത്തിലൂടെ യാത്ര ചെയ്തതിനും ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും ചേര്‍ത്ത് 1500 രൂപ പിഴയടക്കണമെന്നാണ് നോട്ടീസ്.

Latest