Connect with us

Kerala

കരസേന മേധാവിക്കെതിരെ യെച്ചൂരി; ലജ്ജാകരമായ പ്രസ്താവനയില്‍ മാപ്പ് പറയണം

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച കരസേനാ മേധാവി ബിപിന്‍ റാവത്ത് മാപ്പ് പറയണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍ നിന്ന് ജനാധിപത്യ പോരാട്ടങ്ങളുടെ കാര്യങ്ങളില്‍ ഇത്തരം മ്ലേച്ഛമായ ഇടപെടല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. മോദി സര്‍ക്കാറിന് കീഴില്‍ സ്ഥിതിഗതികള്‍ എത്രത്തോളം അധഃപതിച്ചിരിക്കുന്നുവെന്നതിന് തെളിവാണ് സേനാ മേധിവിയുടെ പ്രസ്താവനയെന്നും യെച്ചൂരി പറഞ്ഞു.

മോദിക്ക് കീഴില്‍യൂണിഫോമിലുള്ള ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന് തന്റെ എല്ലാ പരിധികളും ലംഘിക്കാന്‍ കഴിയും. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് പാക്കിസ്ഥാന്റേ വഴിയാണോ പോകുന്നത് എന്ന ചോദ്യങ്ങള്‍ ഉയരേണ്ടിയിരിക്കുന്നു. സേനയെ രാഷ്ട്രീയവത്കരിക്കുന്ന നാണംകെട്ട പ്രവര്‍ത്തിയെ മുഴുവന്‍ രാജ്യസ്‌നേഹികളും ഒരുമിച്ചുനിന്ന് ശബ്ദമുയര്‍ത്തി പ്രതിഷേധിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ അനുചിതമായ വഴികളിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്നും തീവെപ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നത് നല്ല നേതൃത്വമല്ലെന്നുമായിരുന്നു ബിന്‍ റാവത്തിന്റെ വിമര്‍ശം. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ സൂചിപ്പിച്ചായിരുന്നു ഈ വിമര്‍ശം. ഡിസംബര്‍ 31ന് ബിപിന്‍ റാവത്ത് വിരമിക്കുകയാണ്. പുതുതായി വരുന്ന ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി ബിപിന്‍ റാവത്തിനെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.അതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

Latest